Thursday, March 4, 2010

പൌര്‍ണമി തിങ്കള്‍

തിങ്കളെ പൌര്‍ണമി തിങ്കളെ
മഴമേഘപാലികള്‍ കീറി മുറിച്ചു നീ
എന്തിനായ് നോട്ടമെറിഞ്ഞു വെറുതെ
നിന്നിലേക്കെന്നെ ക്ഷണിച്ചു

ആളും കുളവും കളിത്തട്ടും ചമയവും
കുളിര്‍ കോരിനിന്ന നിലാവില്‍
കൂത്തമ്പലം വലം വച്ചു നീ മെല്ലെയെന്‍ 
ചാരത്തുവന്നുനിന്നൂ ഒരുനാള്‍ 
കിന്നാരം ചൊല്ലി നിന്നു.

ആരും കൊതിക്കും കളിത്തോഴീ കളമൊഴീ 
മധു മന്ദഹാസം  നുകരാന്‍
ഒരു സാഗരത്തിര പോലെയെന്‍ മാനസം
തീരത്തലഞ്ഞിടുന്നു അഴകേ
നിന്നെ ത്തിരഞ്ഞിടുന്നു .

Sunday, February 28, 2010

കവിത - മഴ


വേഴാമ്പല്‍ കിളിപാടി
പകല്‍ മഴയുടെ താളം
കുളിര്‍ കുടയും നേരം - മഴ
മഴയുടെ മഴ ഗീതം

കളിവീടിന്‍ മുറ്റത്തെ
കൊന്ന കാറ്റിലാടി
കളപറിച്ചു കളി പറഞ്ഞു
പെണണാള് വരുന്നേ...

ചെണ്ട തിമില വാദ്യ ഘോഷ -
മാര്‍പ്പ് വിളി മുഴങ്ങി
കളിവള്ളത്തുഴ  ഏറി ന്‍
തടി താളം ഉറഞ്ഞേ ....

തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം
തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം...

കവിത -- മന്ദസ്മിതം തൂകി

നിയെന്‍ സന്ത്വനമായിരുന്നു
മാരിവില്ലിന്‍ ശോഭ പോലെ
പുതുമഴയായ് കുളിര്‍ പെയ്തുയെന്നുള്ളം
പുതുമണമൊര്മതന് തേരിലേറി

ഞെരളത്ത് പാടിയ സോപാനസന്ധ്യയില്‍
നടയില്‍ നീ കൈകൂപ്പി നില്‍ക്കെ
അകതാരിലോത്തിരി മോഹവുമായിഞ്ഞാന്‍
കല്‍വിളക്കും ചാരി നില്‍ക്കെ

അരികത്തു വന്നു നീ മന്ദസ്മിതം തൂകി
തൊടുകുറി ചാര്തിച്ച്ച നേരം
ഇന്നുമെന്നത്മാവിന്‍ ക്ഷേത്രാങ്കന്നത്ത്തിലെ
സോപാന പഞ്ചാമൃതം നീ
സോപാന പഞ്ചാമൃതം .

Saturday, February 27, 2010

കഥ - ഞാനും കുറെ കടങ്ങളും



ബാല്യത്തിലെപ്പോഴോ ഞാന്‍ ചെയ്യുന്നതൊക്കെ തെറ്റുകള്‍ ആണെന്നും അതിനുള്ള പ്രതിവിധി നേര്‍ച്ചകള്‍ ആണെന്നും ഉള്ള മിഥ്യാ ധാരണ ആരോ പറഞ്ഞെങ്ങിനെയോ എന്റെ കുഞ്ഞുമനസ്സില്‍ കടന്നുകയറി. കൊച്ചു കൊച്ചു സങ്കടങ്ങള്‍ ദൈവത്തോട് പറയുവാന്‍ വൈകുന്നേരങ്ങളില്‍ ഗുരുസന്നിധിയില്‍ ഞാന്‍ പോകുമായിരുന്നു. അപ്പോഴൊക്കെ സങ്കടങ്ങലോടൊപ്പം നേര്‍ച്ചകളും ഞാന്‍ നേര്നിരുന്നു. സങ്കടങ്ങള്‍ കൂടുന്നതനുസരിച്ച് ദൈവത്തോടുള്ള എന്റ കടങ്ങളും പെരുകിവന്നു. അങ്ങിനെ എന്റ കുഞ്ഞു മനസ്സ് സംഘര്‍ഷഭരിതമായി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും അനിഷ്ടങ്ങള്‍ സംഭാവിച്ച്ചെങ്കിലോ? ഞാന്‍ ഭയന്നു!


മനസ്സ് ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ കടങ്ങള്‍ പിന്നെയും പെരുകിക്കാതെ സങ്കര്ശാവസ്ഥയില്‍ തന്നെ കുറേക്കാലം ഞാന്‍ ജീവിച്ചു. അവസാനം ഒരു തീരുമാനതിലെത്താതെ നിവൃത്തിയില്ലെന്ന് വന്നു. അങ്ങിനെയാണ് ഗുരുസന്നിധിയില്‍ ഞാന്‍ വീണ്ടും എത്തുന്നത്‌ . കടങ്ങളില്‍ നിന്നും മുക്തനാകുകയായിരുന്നു പരമ ലക്‌ഷ്യം .


വെയിലുരുകി നേര്‍ത്ത ഒരു വൈകുന്നേരത്തു വീട്ടിലുള്ളവര്‍ ഓരോ ജോലിയുമായി വ്യാപരിക്കുമ്പോള്‍ എന്റ കൊച്ചു മനസ്സില്‍ ആരും കാണാതെ വീട്ടില്‍നിന്നും എങ്ങിനെ പുരത്തുകടക്കാം എന്നാ ചിന്തയായിരുന്നു.

നോക്കുമ്പോള്‍ വീട്ടുമുറ്റത്തെ ഇലഞ്ഞിച്ച്ചുവട്ടില്‍ വീണുകിടക്കുന്ന ഉണങ്ങിയ ഇലകളും പൂക്കളും തൂത്തുവാരുകയായിരുന്നു അമ്മ .......
എല്ലാം അമ്മയോട് തുറന്നു പറയണോ.....?
പറയാം ! എന്ന് വിചാരിച്ചു ....
അമ്മ വഴക്ക് പറഞ്ഞെങ്കിലോ .....!
എങ്കില്‍ അത് കൂടുതല്‍ വിഷമത്തിനിടയാക്കില്ലേ ....?
മനസ്സില്‍ അഗ്നിപര്‍വതം പുകഞ്ഞു .
അല്പസമയത്തെ ആലോചനയ്ക്ശേഷം അമ്മയെ സഹായിക്കാന്‍ എന്ന വ്യാജെനെ രണ്ടു കൈകളും കൊണ്ട് എന്നാല്‍ കഴിയുമ്പോലെ ഞാനും ഉണങ്ങിയ ഇലകളും പൂക്കളും വാരി അടുത്ത് നില്‍ക്കുന്ന ഗവ്ളിത്തയ്യുടെ ചുവട്ടിലിട്ടു .
ഇത്ആവര്‍ത്തിച്ചപ്പോള്‍ അമ്മ തിരക്കി .....
എന്തെ.... എന്തുപറ്റി.... ?പതിവില്ലാതെ .....
ഇതൊക്കെ അമ്മ ചെയ്തോളാം
നീ പോയ്‌ കളിച്ചോ ....
ഇത് കേള്‍കാത്ത താമസം പുരയ്ക്കോര് വലം വച്ച് ഞാന്‍ പിന്നാമ്പുരത്തെത്തി , ഒരുവിധത്തില്‍ അവിടെനിന്നും റോഡിലേക്ക് പാഞ്ഞു. പിന്നെ ഇടതുവസം ചേര്‍ന്ന് ഒറ്റ നടപ്പാണ് . ആര് വരുന്നു പോകുന്നു ഒന്നും നോക്കാതെ ....ലക്ഷ്യത്തിലെത്തുക അത് മാത്രമായിരുന്നു മനസ്സില്‍ .
അങ്ങിനെ ഞാന്‍ ഗുരു മന്ധിരത്തിലെത്തി .... പുറത്തുനിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചു ... ഇല്ല , മന്ധിരപരിസരത്ത് ആരും തന്നെ ഇല്ല. ഇത് തന്നെ അവസരം എന്ന് കരുതി മന്ധിരത്തിനുള്ളിലേക്ക് കയറി . എന്താ ഹൃദയമിടിപ്പും കാല്‍ പെരുമാറ്റവും എനിക്ക് വ്യക്തമായികേള്‍ക്കാം . പേടിച്ചു വിറയ്ക്കുന്ന ശരീരവുമായി ഗുരു ദേവ പ്രതിമയ്ക്ക് മുന്നില്‍ തെറ്റ് ചെയ്തവനെപ്പോലെ ഞാന്‍ തലകുനിച്ചു നിന്ന്. അപ്പോള്‍ ഞാന്‍ വിരയ്ക്കുന്നുണ്ടായിരുന്നു.... ഹൃദയമിടിപ്പും കൂടി കൂടി വന്നു . പൊടുന്നനെ അതൊരു തേങ്ങലായി പരിനമിച്ച്ചു . ഈ കരച്ചിലിനിടയില്‍ എവിടെയോ തൊഴുതു കൊണ്ട് ഞാന്‍ പറഞ്ഞു .

എന്റ കടങ്ങള്‍ പൊറുക്കണം ....എന്നെയീ കടക്കെണിയില്‍ നിന്നും രക്ഷിക്കണം .....!
മിണ്ടാതിരുന്ന ഗുരുദേവന്‍ വീണ്ടും മിണ്ടാതെയായി .....
അപ്പോള്‍ കണ്ണ് നീര് വീന്നു നനഞ്ഞ എന്റ ഷര്‍ട്ട്‌ , നെഞ്ചോടു ഒട്ടിക്കഴിഞ്ഞിരുന്നു ....ആ തണുപ്പ് ഹൃദയത്ത്തിനുള്ളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍എന്റ കടങ്ങളെ പ്പറ്റി
ഞാന്‍ മറന്നു കഴിഞ്ഞിരുന്നു .